രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് വർഷം. സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സിനിമയിൽ മമ്മൂക്കയുടെ പ്രകടനം കണ്ട് ഞെട്ടിപോയ അനുഭവത്തെ കുറിച് പറയുകയാണ് സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്ന നടൻ ഇർഷാദ്.
ഇർഷാദ് പറയുന്നതിങ്ങനെ, സിനിമയിൽ മമ്മൂക്ക ചെയ്യുന്ന കഥാപാത്രത്തിന്റെ മകൻ മരിച്ചു കിടക്കുന്ന സീൻ ഉണ്ട് , ആ സീനിൽ അദ്ദേഹം കാഴ്ച വെച്ച അഭിനയമാണ് തന്നെ ഞെട്ടിച്ചതെന്നു ഇർഷാദ് പറയുന്നു. ആക്ഷൻ പറഞ്ഞപ്പോൾ മകന്റെ അടുത്ത് പോകാതെ തന്റെ അടുത്ത് വന്ന് തന്നെ കെട്ടിപിടിച്ച് കരയുകയാണ് ചെയ്തത്. സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന സംഭവം. എന്നാൽ കണ്ട് നിന്നവരുടെ പോലും മനം കവർന്ന പ്രകടനം.
സത്യത്തിൽ തരിച്ചു പോയത് താനാണെന്നും തന്നെ അദ്ദേഹം കെട്ടിപ്പിടിച്ച് കരയുമെന്നു പ്രതീക്ഷിച്ചതു പോലുമില്ലെന്നും താൻ അവിടെ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന് പോയതും ഇർഷാദ് പറയുന്നു. കൂടാതെ സിനിമ തീയറ്ററുകളിൽ വന്നപ്പോൾ പ്രേക്ഷകരെ കൂടുതൽ നൊമ്പരപെടുത്തിയ സീൻ അത് തന്നെയാണെന്നും ഇർഷാദ് ഓർക്കുന്നു . എവിടെ എന്ത് എങ്ങനെ അവതരിപ്പിക്കണം എന്ന് ബോധ്യം ഉള്ള ഒരു മാജിക് ആണ് മമ്മൂട്ടി .https://youtu.be/9d6w85XwpqE