ജയ് ഭീമിനെതിരായ കേസ്; സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി

ജയ് ഭീമിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. നടന്‍ സൂര്യയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍ തുടങ്ങിയവര്‍ക്കെതിരെ ശക്തമായ നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. പൊലീസിനാണ് കോടതിയുടെ നിര്‍ദേശം. സൂര്യയുടെ ഭാര്യയും നടിയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്.ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിക്കുന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. പട്ടാളി മക്കള്‍ കക്ഷി പാര്‍ട്ടിയുടെ ഉപസംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ജയ് ഭീം നിരോധിക്കണമെന്നും ചിത്രത്തില്‍ നിന്ന് ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സിനിമയുടെ റിലീസ് സമയത്ത് വണ്ണിയാര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു.

 

അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2021 നവംബറിലാണ് വണ്ണിയാര്‍ സമുദായം പരാതിയുമായി സൈദാപേട്ട് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇതിനെതിരെ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 1993 ല്‍ ഇരുള വിഭാഗത്തില്‍പ്പെട്ട യുവാവിന്റെ കസ്റ്റഡി മരണവും അത് തെളിയിക്കാന്‍ അഡ്വ. ചന്ദ്രു നടത്തിയ നിയമപോരാട്ടവുമായിരുന്നു സിനിമയ്ക്കാധാരം. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിച്ചത്. മലയാളി താരങ്ങളായ ലിജിമോളും രജിഷ വിജയും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ജയ് ഭീം റിലീസ് ചെയ്തത്.

Journalist, Blogger, Web Content Creator from God's own country

Related Posts

അബിഗേലിനെ കണ്ടെത്തി തട്ടിക്കൊണ്ടുപോയവ‍ർ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ

കേരളക്കാരായാകെ ഞെട്ടിച്ച ഒരു വാർത്ത ആണ് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അവരാൽ ആയിരുന്നു , എന്നാൽ ഇപ്പോൾ അബിഗേൽ സാറാ റെജിയെ കണ്ടെത്തി എന്ന വാർത്തകൾ ആണ് സോഷ്യൽ…

കുട്ടിയെ തട്ടികൊണ്ടുപോയ ആളുടെ രേഖ ചിത്രം പുറത്തുവിട്ടു..

കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പോലീസ്. ഒരു രാത്രി മുഴുവൻ പോലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു എങ്കിലും…

കരൾരോഗം മൂലം നമ്മളെ വിട്ടുപോയ രണ്ട് മഹാപ്രതിഭകൾ

മലയാള സിനിമ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു മഹാ പ്രതിഭകളാണ് സുബി സുരേഷും, സംവിധായകൻ സിദ്ദിഖും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമ പ്രേക്ഷകർക്ക് വേണ്ടി അദ്ദേഹം ഒരുക്കിയത്, മലയാളികൾ എത്ര കണ്ടാലും മതി…

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും .

ഈ ഒരു കാര്യം ചെയ്താൽ എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും . ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് ഷുഗർ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ…

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ .

ബ്ലഡ്‌ കാന്‍സര്‍ ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ . സ്ത്രീകളിലും പുരുഷന്മാരിലും പ്രായ വ്യത്യാസമില്ലാത്ത കാണപ്പെടുന്ന അസുഖമാണ് രക്താർബുദം . ഈ അസുഖം ശരിയായ സമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ലകിൽ മരണത്തിൽ എത്തുന്നതാണ് . എന്നാൽ ഈ…

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..

വെരിക്കോസിന്റെ ബുദ്ധിമുട്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.. ഇന്ന് പല ആളുകളിലും കാണ പെടുന്ന ഒരു പ്രശ്നമാണ് വെരികോസ് വെയിൻ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് . ഞരമ്പുകൾ തടിച്ചു വീർത്ത് വളരെയധികം വേദന വരുന്ന അസുഖമാണ് വെരികോസ് വെയിൻ…

Leave a Reply

Your email address will not be published. Required fields are marked *