കാല്‍ വിണ്ടു കീറുന്നതിനു പരിഹാരം !
ഇന്ന് പല സ്ത്രീകളിലും പുരുഷന്മാരിലും കാണപെടുന്ന പ്രശ്നമാണ് കാൽ വിണ്ടു കീറൽ . ഈ പ്രശ്നം അവരുടെ നിത്യജീവിതത്തെ വളരെയേറെ ബാധിക്കുകയും വേദന മൂലം വളരെ കഷ്ടപ്പെടേണ്ടി വരുന്നു. യുവതിയുവാക്കളിലും മുതിർന്നവരിൽ ഇപ്പോൾ കാൽ വിണ്ടു കീറൽ കാണപ്പെടുന്നു . മുറിവും വേദനയും മൂലം നടക്കാൻ പോലും സാധികാത്ത അവസ്ഥയാണ് കാൽ വിണ്ടു കീറൽ .
തണുപ്പ് കാലത്താണ് ഈ പ്രശ്നം കൂടുതൽ കണ്ടു വരുന്നത് . ശരീരത്തിൽ വെള്ളത്തിന്റെ അളവിന്റെ കുറവ് , ചെളി , പൊടിയുടെ അലർജി അതുപോലെ തന്നെ കാൽപ്പാദത്തിൽ തൊലിയുടെ കൂടുതലായ കട്ടി ഇവയൊക്കെയാണ് കാൽവീണ്ടു കീറൽ ഉണ്ടാകാൻ കാരണമാകുന്നത് . എന്നാൽ ഇതിനുള്ള ശാശ്വത പരിഹാരം നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം . എങ്ങനെയെന്നാൽ , ധാരാളം വെള്ളം കുടിക്കുന്നത് കാൽ വിണ്ടു കീറൽ മാറാൻ നല്ലതാണ് .
അതുപോലെ , പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചു കാലിൽ തേച്ചു വക്കുക . ശേഷം ഉണങ്ങി കഴിഞ്ഞു കഴുകി കളയുക . ഇങ്ങനെ 2 നേരം ചെയ്താൽ പെട്ടെന്ന് ഈ പ്രശ്നം മാറുന്നതാണ് . മൈലാഞ്ചിയുടെ ഇല അരച്ചു കാലിൽ തേച്ചു വക്കുക . ശേഷം ഉണങ്ങി കഴിഞ്ഞു കഴുകി കളയുക . ഇങ്ങനെ 2 നേരം ചെയ്താൽ പെട്ടെന്ന് ഈ പ്രശ്നം മാറുന്നതാണ് . കൂടുതൽ വഴികൾ അറിയാൻ വീഡിയോ കാണാം .https://youtu.be/BwXb5GbysC8
Be First to Comment