മലയാള സിനിമ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമ ജൂൺ 30 ന് തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ കഥയിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു ടീസറാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചൻ അഥവാ കുര്യൻ താമസിക്കുന്ന മേഖലയിൽ ചുമതലയേൽക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോർക്കുമ്പോൾ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിർമ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറിൽ കാണിക്കുന്നത്. യുവതാരമായ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം കടുവയുടെ രണ്ടാമത്തെ ടീസർ പുറത്തെത്തി.
നായകന്റെ മാസ്, ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ടീസറിൽ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെയും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാജി കൈലാസിൻറെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. മലയാളത്തിൽ എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. മികച്ച അഭിപ്രായം ആണ് രണ്ടാമത്തെ ടീസറിന് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,