ലാലേട്ടൻ കെട്ടിപ്പിടിച്ചു അഭിനന്ദിക്കും എന്ന് കരുതി നിന്ന ഞാൻ വല്ലാണ്ടായി

തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം നടൻ കലാഭവൻ ഷാജോണിന്‌ ലഭിച്ചത് ഒരുപക്ഷേ മോഹൻലാലിന് കൂടെയായിരിക്കും . ജിത്തു ജോസഫ് സംവിധാന ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രം അത്രയേറെ മികച്ചതാക്കാൻ ഷാജോണിന്‌ കഴിഞ്ഞിരുന്നു. മോഹൻലാലും ഷാജോണും ഒരുമിച്ചുള്ള രംഗങ്ങൾ അതിമനോഹാമാക്കാൻ ഷാജോണിന്‌ സാധിച്ചിരുന്നു. സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി എന്ന കഥാപാത്രത്തെയും കുടുംബത്തെയും സ്റ്റേഷനിൽ തല്ലുന്ന രംഗങ്ങൾ നല്ലരീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

 

ദൃശ്യം എന്ന സിനിയ്ക്കു മുൻപ് മോഹൻലാലും ഷാജോണും ഒരുമിച്ചു അഭിനയിച്ച സിനിമയായിരുന്നു ലേഡീസ് & ജെന്റിൽമെൻ. ആ ചിത്രത്തിൽ മോഹനൻലാലിന്റെ കൂടെ സന്നദ്ധ സഹചാരിയായി കൂടെയുള്ള കഥാപാത്രമാണ് ഷാജോൺ ചെയ്തത് . ലാലേട്ടന്റെ കൂടെ ആ സിനിമയിൽ അഭിനയിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവത്തെ കുറിച് ക്ലബ് FM നു കൊടുത്ത ഇന്റർവ്യൂയിൽ പറയുകയാണ് കലാഭവൻ ഷാജോൺ . ലാലേട്ടനെ ഞെട്ടിക്കണം എന്ന് കരുതി അഭിനയിക്കാൻ പോയ തനിക്ക് ലാലേട്ടന്റെ മറുപടി കേട്ട് തകർന്ന് പോയതാണ് ഷാജോൺ പങ്കുവെക്കുന്നത് . ലേഡീസ് & ജെന്റിമനിൽ 45 ദിവസം ഞാൻ ലാലേട്ടന്റെ കൂടെ ഉണ്ടായിരുന്നു. ലാലേട്ടന്റെ മുന്നിൽ അഭിനയിച്ചു കാണിക്കാൻ ഞാനിങ്ങനെ വെമ്പി നിൽക്കുവായിരുന്നെന്ന് ഷാജോൺ പറയുന്നു. അങ്ങനെ ഒരു സീനിൽ ആദ്യമായിട്ട് എനിക്കൊരു ഡയലോഗ് കിട്ടി. ഡയലോഗ് എന്ന് പറഞ്ഞാൽ ഒരു ബാറിൽ ഞാൻ ലാലേട്ടന് വെള്ളം ഒഴിച്ച് കൊടുത്തു സംസാരിക്കുന്നതാണ്.

 

മുഴുവൻ ഡയലോഗ് എനിക്കാണ്, ഞാൻ നോക്കുമ്പോൾ 2 പേജ് ഡയലോഗ് ഉണ്ട് . ഞാൻ ഇന്ന് തകർക്കും ലാലേട്ടനെ കൊണ്ട് കയ്യടിപ്പിച്ചു എന്നെ കെട്ടിപിടിപ്പിക്കും നോക്കിക്കോ എന്നൊക്കെ പറഞ്ഞു ഞാൻ പോവുകയാണ്. അങ്ങനെ ഞാൻ എല്ലാം അവതരിപ്പിച്ചു ലാലേട്ടനോട് എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോൾ മോൻ ഡയലോഗ് എല്ലാം പറഞ്ഞു ഇനി അഭിനയിക്കൂ എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി. ഞാൻ അഭിനയിച്ചു എന്ന് പരുങ്ങി പറഞ്ഞപ്പോൾ ഇങ്ങനെയാണോ അഭിനയിക്കുക എന്ന് പറയുകയും കൂടെ ചിരിയുമായിരുന്നു. നമ്മൾ ഡയലോഗ് പറഞ്ഞു കഴിയുമ്പോൾ നമ്മൾ ഒരു ഗാപ് ഇടേണ്ട ഒരു സമയമുണ്ട്.

ചേട്ടൻ ഇങ്ങനെ ചെയ്ത് അങ്ങനെ ചെയ്യുമ്പോൾ മോൻ വെള്ളം ഒഴിക്കുകയും അതിന്റ് ശേഷം ഡയലോഗ് പറയണം എന്ന് പറഞ്ഞു . അങ്ങനെ ഓരോ കാര്യവും അദ്ദേഹം എനിക്ക് വിശദീകരിച്ചു തരുകയാണ്. ഞാനാണെങ്കിൽ ആകെ കിളിപോയി നിക്കുവാണ്. നമ്മൾ ഒരു ടൈമിംഗ് ഉണ്ടാക്കി വക്കുമല്ലോ അതൊക്കെ പോയി. ആക്ഷൻ പറഞ്ഞാലും ചിലപ്പോ ലാലേട്ടൻ ഒന്നും മിണ്ടാതെയൊക്കെ നിക്കും. ആക്ഷൻ കേട്ട് കാണില്ല പണിപാളിയോ എന്നൊക്കെ എനിക്ക് തോന്നും. എന്നാൽ ഇത് സ്‌ക്രീനിൽ വരുമ്പോഴാണ് ആ സൈലെൻസിന്റെ അർഥം മനസിലാവുന്നത് . അതൊക്കെ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട് . മമ്മൂക്കയാണെകിലും ഇങ്ങനെ തന്നെയാണ് . ഓരോ ക്യാരക്ടർ നു വേണ്ടി അവർ വരുത്തുന്ന മാറ്റങ്ങളാണ് ഇതെല്ലാം. ചെറിയ സംഭവമായിരിക്കും പിന്നീട് നോക്കുമ്പോൾ അത് വലുതാണെന്ന് നമ്മുക്ക് മനസിലാവുക, ഷാജോൺ പറയുന്നതിങ്ങനെ.https://youtu.be/yEpLbjXkw_0