കഞ്ഞിവെള്ളത്തില്‍ ഇത് ചേര്‍ക്കൂ താരനും മുടി കൊഴിച്ചിലും ഉണ്ടാവില്ല |

നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം അവരുടെ നിത്യ ജീവിതത്തിനു തന്നെ ബാധിക്കുന്നു . തലയിൽ ഉണ്ടാകുന്ന താരം മൂലം ആണ് നമ്മളിൽ മുടി കൊഴിച്ചിൽ കാണപെടുന്നത്. മാത്രമുള്ള ഇതുമൂലം തലയിൽ പുറ്റ് വരാനും തലയിൽ ചൊറിച്ചിൽ ഉണ്ടാകാനും കാരണമാകുന്നു . തലമുടിയിൽ കൂടാതെ പുരികത്തിലും താടിയിലുമെല്ലാം താരൻ കാണപ്പെടുന്നു. എന്നാൽ നമ്മുക്ക് താരൻ അകറ്റി മുടി തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന പൊടികൈ എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ ..

 

 

 

ഇത് തയ്യാറാക്കാൻ ആവശ്യമായി വേണ്ടത് നമ്മുടെ വീടുകളിൽ കാണപ്പെടുന്ന കഞ്ഞിവെള്ളവും എണ്ണയുമാണ് . എങ്ങനെയെന്നാൽ , തലേ ദിവസത്തെ കഞ്ഞിവെള്ളം ആവശ്യത്തിനെടുത്ത് അതിലേക്ക് നിങ്ങൾ സ്ഥിരമായി ഏത് എണ്ണയാണ് തലയിൽ പുരട്ടുന്നത് ആ എണ്ണ രണ്ട് സ്പൂൺ ചേർത്ത് നന്നായി ഇളക്കിയെടുക്കുക . കൂടാതെ ഈ കഞ്ഞിവെള്ളം നിങ്ങൾക്ക് തലയിൽ തേച്ചു പിടിപ്പിക്കാം . അതിനു ശേഷം നിങ്ങൾക്ക് തലയിൽ നല്ലവണ്ണം മസാജ് ചെയ്യാം . എന്നിട്ട് അര മണിക്കൂറിനു ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം . ഇങ്ങനെ സ്ഥിരമായി നിങ്ങൾ ഉപയോഗിച്ചാൽ താരൻ അകറ്റി മുടി തഴച്ചു വളരാൻ ഗുണം ചെയുന്നു .https://youtu.be/xg1_qcVWeI4

Leave a Reply

Your email address will not be published. Required fields are marked *