കപ്പലണ്ടി ഉണ്ടെങ്കിൽ ഇപ്പോൾ തന്ന ഉണ്ടാക്കൂ. അടിപൊളി ആണ് || കപ്പലണ്ടി ladoo ||

നിങ്ങൾ തടി വക്കാൻ ആഗ്രഹിക്കുന്നവർ ആണോ ?… കപ്പലണ്ടി ലഡു കഴിച്ചിട്ട് നിങ്ങൾക്ക് തടി വക്കണോ, എന്നാൽ നമ്മുക്ക് അങ്ങനെയുള്ള ഒരു ലഡുവിനെ പരിചയപ്പെടാം . നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ലഡുവാണിത് . ഈ ലഡു നമ്മുക്ക് എങ്ങനെ തയ്യാറാക്കാവുന്നെന്ന് നോക്കാം. എങ്ങനെയെന്നാൽ , ആദ്യം തന്നെ ഒരു ഗ്ലാസ്സ് കപ്പലണ്ടി എടുത്ത് ഒരു പാത്രം വെള്ളത്തിൽ മൂന്നോ നാലോ മണിക്കൂർ കുതിർക്കുവാൻ വക്കുക .

 

 

അതിനു ശേഷം മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക , ശേഷം ഒരു ചട്ടി ചൂടാക്കുക . അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി എടുക്കുക . എന്നിട്ട് അതിൽ നമ്മൾ അരച്ചുവെച്ച കപ്പലണ്ടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക . എന്നിട്ട് അതിലേക് ആവശ്യത്തിന് ശർക്കര വെള്ളം ചേർത്ത് നന്നായി ഇളക്കിയെടുക്കുക .തീ കുറിച്ചിട്ടു വേണം ഇളക്കിയെടുക്കാൻ , കൂടാതെ ഇളക്കുന്നതിനിടക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കണം .

 

ഇടക്കിടെ നെയ്യ് ചേർത്ത് കൊടുക്കാം. അര മണിക്കൂർ എങ്കിലും ഇളക്കി കൊടുക്കണം, ശേഷം ഇത് വരണ്ടു വരും. അപ്പോൾ ഒരു പാത്രത്തിൽ മാറ്റിയെടുത്ത് ചൂടാറിയതിനു ശേഷം ഉരുട്ടിയെടുക്കുക. ഇത്രയും ആയാൽ കപ്പലണ്ടി ലഡു തയ്യാറാവും . ഈ ലഡു കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ കഴിക്കാം . തടി വെക്കുന്നതിനു കൂടാതെ രോഗ പ്രതിരോധ ശേഷി വർധിക്കാനും സാധിക്കും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/RTmCltm2cME

Leave a Reply

Your email address will not be published. Required fields are marked *