മോഹൻലാലിന്റെ പെർഫോമൻസ് തെലുങ്കുകാർക്ക് റീമേക്കിൽ പകർത്താൻ പറ്റിയില്ല!

1989 ൽ വമ്പൻ വിജയമായ ചിത്രമാണ് കിരീടം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുരാമൻ എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് നൊമ്പരമാണ്. പ്രേക്ഷകരിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ചിത്രമാണ് കിരീടം. കിരീടം വമ്പൻ വിജയമായപ്പോൾ ചിത്രം അന്യ ഭാഷകളിലേക്കും റീമാക് ചെയ്തിരുന്നു. തെലുഗ് റീമേക്ക് വന്നപ്പോൾ നടൻ രാജശേഖർ ആണ് റൈറ്റ്സ് വാങ്ങി അഭിനയിച്ചത് .

 

 

തെലുഗിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ കോടി രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ചിത്രത്തിലെ മികച്ച സീനായ ഫൈറ്റ് രംഗം മാത്രം അവർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്നും താൻ ചെയ്തുവെച്ചത് നോക്കി അതുപോലെ തന്നെ കോപ്പി ചെയ്യുവാർന്നെന്നും എന്നാൽ അവർക്ക് അത് ശരിയായ വിധത്തിൽ ചെയ്യാൻ കഴിയാതെ സംവിധായകൻ കോടി രാമകൃഷ്ണൻ തന്നോട് ആ ഷോട്ട് എടുത്തു തരുമോ എന്നും പണം എത്രവേണലും തരാമെന്നും പറഞ്ഞത് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .

 

 

എന്നാൽ തനിക്കത് കഴിയില്ലെന്നും മോഹൻലാൽ ഒരു ഫൈറ്റ് മാസ്റ്റർ ഇല്ലാതെ സ്വന്തമായി ചിത്രീകരിച്ച രംഗമായിരുന്നു എന്നും സിബി മലയിൽ പറയുന്നു . മോഹൻലാൽ എന്ന ആർട്ടിസ്റ്റിന്റെ പെർഫോമെൻസ് ആയിരുന്നു അത് , ഞാൻ വെറുതെ ക്യാമറ പിടിച്ചു ഓടിയുള്ളെന്നു സിബി മലയിൽ കൂട്ടിച്ചേർക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം .https://youtu.be/KBEe4O5AZyQ

Leave a Comment