‘സാമ്പത്തിക പ്രശ്‌നം റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലാൽ

ഓണ്‍ലൈന്‍ റമ്മി കളിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ലാല്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ കമ്മിറ്റ് ചെയ്തതാണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ തല വെക്കില്ലെന്നും ലാല്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞു. റമ്മി കളിച്ച് സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യകളുണ്ടായതിന്റെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് ലാല്‍ ഖേദം പ്രകടിപ്പിച്ചത്. ഒരു പ്രൊഡക്ടിന് വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവണ്‍മെന്റ് അനുമതിയോടെയാണ് അവര്‍ എന്നെ സമീപിച്ചതും.

 

നിരവധി അഭിനേതാക്കള്‍ ഇത്തരം പരസ്യങ്ങള്‍ ഇവിടെ മുന്‍പും ചെയ്തിട്ടുണ്ട്.
കൊവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായെങ്കില്‍ അതില്‍ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചില്‍ ആയി കണക്കാക്കരുത്. ഇനി ഇത്തരം പരസ്യങ്ങളില്‍ തലവെക്കില്ല. റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ട്,’ ലാല്‍ പറഞ്ഞു.

 

Leave a Comment