വെറും രണ്ടര ലക്ഷത്തിൽ വീടോ !

നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമാണ് വീട് . സ്വാന്തമായി ഒരു നല്ല വീട് തനിക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പലർക്കും അത് സാധ്യമാകുന്നില്ല . മാത്രമല്ല ഇന്ന് പലരും സ്വന്തമായി വീടില്ലാതെ വാടക വീടുകളിലാണ് താമസിക്കുന്നത് . എന്നാൽ ഇങ്ങനെയുള്ളവർക്ക് വെറും രണ്ടര ലക്ഷത്തിൽ ഉണ്ടാകാം എന്ന് പഠിപ്പിക്കുകയാണ് തിരുവനന്തപുരം പൂജപ്പുര മൈതാനത്തെ മേസ്‌തിരിമാർ .

 

 

വെറും രണ്ടര ലക്ഷത്തിൽ എങ്ങനെയെല്ലാം വീടുകൾ നിർമ്മിക്കാം , അതിനു എന്തെല്ലാം ഉപയോഗിക്കാം എന്നൊക്കെ പഠിപ്പിക്കുകയാണ് മേസ്തരിമാർ . മൈതാനത്തു മുന്നൂറു ചതുരശ്ര അടി വരുന്ന വീടാണ് നിർമ്മിക്കുന്നത് . വീട്ട് നിർമിക്കാനുള്ള ഇഷ്ടിക എങ്ങനെയാണു നിർമിക്കണമെന്നും മണ്ണ് പൂശേണ്ടതെന്നും അവിടെ പഠിപ്പിക്കുന്നു . ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് വീടുകൾ നിർമിക്കുന്നത് .

 

 

മാത്രമല്ല വീട് പുതുക്കി പണിയാനുള്ള കാര്യങ്ങളും അവിടെ പഠിപ്പിക്കുന്നു . ഹാബിറ്റേഡ് ഗ്രൂപ്പാണ് ആദ്യമായി നാലര ലക്ഷം രൂപക്ക് അത്യുഗ്രൻ വീട് നിർമിച്ചു ജനങ്ങളെ ഞെട്ടിച്ചത് . ഇവരുടെ മുപ്പതാം വാർഷികത്തിനോടനുബന്ധിച്ചാണ്‌ പൂജപ്പുര മൈതാനത്തു രണ്ടര ലക്ഷം രൂപക്ക് പണിയാവുന്ന വീടിന്റെ ഡെമോ പണിയുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/OownInOCJYE

Leave a Comment