Press "Enter" to skip to content

Low budget home in Kerala

നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമാണ് വീട് . സ്വാന്തമായി ഒരു നല്ല വീട് തനിക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പലർക്കും അത് സാധ്യമാകുന്നില്ല . മാത്രമല്ല ഇന്ന് പലരും സ്വന്തമായി വീടില്ലാതെ വാടക വീടുകളിലാണ് താമസിക്കുന്നത് .

 

 

എന്നാൽ അങ്ങനെ ഉള്ള ആളുകൾക്ക് പ്രചോദനമായിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ രാജന്റെ വീട് . ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്തിരുന്ന രാജന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട് എന്നുള്ളത് . എന്നാൽ ഒരിക്കൽ ഒരു വാഹനാപകടത്തിൽ തന്റെ സ്വപ്നങ്ങളെയും ഭാര്യ മണിയേയും മകൾ അഖിലേയും വിട്ട് ഈ ലോകത്തോട് രാജൻ വിട പറയുക ആയിരുന്നു . എന്നാൽ രാജന്റെ വീട് എന്ന സ്വപ്നം നിറവേറ്റാൻ നല്ലവരായ നാട്ടുകാർ തയ്യാറെടുക്കുകയായിരുന്നു .

 

 

ശാന്തഗിരി ആശ്രമം സ്വാമി ഗുരുരത്‌നം ഞ്യാന തപസിനി വീട് വക്കാനുള്ള പണം നൽകുക ആയിരുന്നു . കൂടാതെ നാട്ടുകാരും ഫോട്ടോഗ്രാഫേഴ്സ് സംഘടനയും കൂടെ ഒരു തുകയും നൽകുകയും ചെയ്തു . കൂടാതെ 800 ചതുരശ്ര അടി വരുന്ന വീട് നിർമിക്കുകയും ചെയ്തു . രണ്ടു ബെഡ്‌റൂം ബാത്‌റൂം ഹാൾ അടുക്കള എന്നിവയെല്ലാം ചേർന്ന അതിമനോഹരമായ വീട് നിർമ്മിക്കാൻ ആകെ ചിലവായ തുക ഏഴു ലക്ഷം മാത്രമായിരുന്നു . കുറഞ്ഞ ചിലവിൽ വീടുകൾ നിർമിക്കാൻ ആഗ്രഹക്കുന്നവർക്ക് ഈ വീട് പ്രചോദനമാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/p09fG1mpYgA

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *