Press "Enter" to skip to content

അമീർ ഖാൻ, അക്ഷയ് കുമാർ, വിക്രം ചിത്രങ്ങളെ പിന്നിലാക്കി മഹാവീര്യർ

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷകളോടെയാണ് മലയാള സിനിമ പ്രേക്ഷകർ നോക്കിക്കാണുന്നത്. ടൈം ട്രാവലും ഫാന്റസിയുമൊക്കെ ഉൾക്കൊള്ളുന്ന ഒരു ഫിക്ഷൻ സിനിമയായാണിത്. ഇത് വരെ കാണാത്ത മെയ്ക്ക് ഓവറിലാണ് നിവിനും ആസിഫും ചിത്രത്തിലുള്ളത്.ജൂലൈ 21നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് മാഹാവീര്യരിന്റെ നേട്ടം.

 

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും പ്രധാന പ്രമേയമായി വരുന്ന ഈ ചിത്രത്തിൽ ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യമുണ്ട്. ചന്ദ്രു സെൽവരാജ് ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും മനോജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കൂടാതെ നിവിൻ പോളി, ആസിഫ് അലി എന്നിവർ കൂടാതെ, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *