മലയൻകുഞ്ഞ് സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ഫഹദ് ഫാസിൽ ചിത്രം ഗംഭീരം

ഫഹദ് എന്ന നടനെ മലയാളികൾക്ക് എന്നല്ല ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം പ്രേക്ഷകർക്കും ഇപ്പോൾ പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. തന്റേതായ വഴികളിലൂടെ, തന്റേതായ രീതിയിൽ സഞ്ചരിച്ചു കൊണ്ട് ഓരോ ചിത്രം കഴിയുംതോറും പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. താരപ്രഭ എന്നതിലുപരി അസാധാരണമായ കഥാപാത്ര തിരഞ്ഞെടുപ്പുകൾക്കും, കൂടുതൽ വെല്ലുവിളികളും ഏറ്റെടുക്കുന്ന വ്യക്തി.താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. സജിമോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണനാണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിന് ചായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. ഒ ടി ടി മുന്നിൽകണ്ട് എടുത്ത ചിത്രമാണ് എങ്കിലും പിന്നീട് ഇത് തീയേറ്ററുകളിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ചിത്രം ആദ്യപകുതി ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ തനിക്കൊരു അപകടം പറ്റി എന്ന് ഫഹദ് പറയുന്നു.

നാൽപത് ദിവസം കൊണ്ടൊക്കെ ഷൂട്ട് ചെയ്യാമെന്ന് വിചാരിച്ചു തുടങ്ങിയ പടം ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉയർത്തിയെന്നും, അതിൽ നിന്ന് പഠിച്ചു കൊണ്ടാണ് പിന്നെ മുന്നോട്ട് ഷൂട്ട് ചെയ്തതെന്നും ഫഹദ് പറയുന്നു. ഏകദേശം എഴുപതോ- എൺപതോ ദിവസം കൊണ്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തതെന്നും ഫഹദ് വെളിപ്പെടുത്തി. എ ആർ റഹ്മാൻ ഉൾപ്പെടെയുള്ളവർ ഇതിലേക്ക് വന്നത് ചിത്രം കണ്ടതിനു ശേഷമാണെന്നും, ഇതിലെ ഓരോ സാങ്കേതിക പ്രവർത്തകരുടെയും മികവ് തീയേറ്ററിൽ തിരിച്ചറിയാൻ സാധിക്കുമെന്നും ഫഹദ് ഫാസിൽ പറയുന്നു. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ജോണി ആന്റണി, ഇർഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment