മലയൻകുഞ്ഞിലെ അടുത്ത ഗാനം റിലീസ് ചെയ്‌തു ഗാനം ഏറ്റെടുത്തു ആരാധകാർ

30 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാള സിനിമയ്ക്ക് സംഗീതം ഒരുക്കാൻ എ ആർ റഹ്മാൻ എത്തിയിരിക്കുക ആണ്. പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’, ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞ്’ എന്നിവയാണ് റഹ്മാന്റെ മലയാള ചിത്രങ്ങൾ. ഇതിൽ മലയൻകുഞ്ഞ് എന്ന ചിത്രത്തിലെ ഒരു ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ചോലപെണ്ണേ എന്ന ഗാനം ആണ് റിലീസ് ആയത്.റഹ്മാന്റെ സംഗീതത്തിൽ വിജയ് യേശുദാസ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്.

 

മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ഈ മെലഡി ഗാനം റിലീസ് ആയിരിക്കുന്നത്. എന്നാൽ അതിനു പിന്നാലെ ആണ് ഇപ്പോൾ മലയൻകുഞ്ഞിലെ മറ്റൊരു ഗാനം റിലീസ് ചെയ്‌തിരിക്കുകയാണ്. “മണ്ണും നിറഞ്ഞേ മനവും നിറഞ്ഞേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. റിലീസ് ചെയ്‌ത്‌ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധേയമായി മാറിയ ഗാനം മറ്റൊരു ഏ.ആർ.റഹ്‌മാൻ വിസ്‌മയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.അതേ സമയം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജൂലൈ 22 നാണ് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തുന്നത്. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സജിമോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട വീഡിയോ കാണാം

Leave a Comment