മമ്മുക്കയും ദുൽഖറും ഇത്തവണ ഞെട്ടിക്കുംസൈക്കോളജിക്കൽ ത്രില്ലെർ ചിത്രം

മമ്മുക്കയും ദുൽഖറും ഇത്തവണ ഞെട്ടിക്കും എന്നകാര്യത്തിൽ സംശയം ഒന്നുമില്ല , സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം ആയിട്ടു ആണ് ഇരുവരും ഇതെന്ത് , മമ്മൂക്ക മലയാളത്തിൽ ആണെങ്കിൽ ദുൽഖർ എത്തുന്നത് ബോളിവുഡിൽ ആണ് , മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയുന്ന ചിത്രം ആണ് മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം ഓണം റിലീസ് ആയിട്ടു ആണ് തിയേറ്ററിൽ എത്തുക ,

 

 

അതെ സമയം ഹിന്ദിയിൽ നടൻ ദുൽഖർ സൽമാൻ തന്റെ വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ചുപ്-റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് ഒരു “സാധാരണ” ചിത്രമല്ലെന്നും ചലച്ചിത്ര നിർമ്മാതാവ് ആർ ബാൽക്കി പ്രോജക്റ്റിനായി തന്നെ സമീപിച്ചപ്പോൾ സ്തംഭിച്ചതായി ഓർക്കുന്നു. ഒരു സൈക്കോളജിക്കൽ ത്രില്ലറായിട്ടാണ് ചുപ്പിനെ കണക്കാക്കുന്നത്, കൂടാതെ സണ്ണി ഡിയോൾ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരോടൊപ്പം സൽമാൻ അഭിനയിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/5eoW9bIakcQ

Leave a Reply

Your email address will not be published. Required fields are marked *