ഒരിക്കൽ പൊന്നാരിമംഗലത്തെ ഒരു അമ്പലത്തിൽ മിമിക്രി അവത്ക്കരിപ്പിക്കാൻ പോയതാണ് സിദ്ധിഖ് ലാൽമാർ . അന്ന് അവിടെ നടന്ന രസകരമായ സംഭവം പറയുകയാണ് സിദ്ധിഖ് . സിദ്ധിഖ് പറയുന്നത് ഇങ്ങനെ , തങ്ങളുടെ പരിപാടിക്കു മുൻപ് അവിടെ ലോ കോളേജിൽ പഠിക്കുന്ന മമ്മൂട്ടിയുടേയും ഷറഫിന്റെയും മിമിക്രി ഉണ്ടാവുമെന്നും കൂടാതെ ഉണ്ണിമേരിയുടെ ഡാൻസ് പരിപാടിയും ഉണ്ടാവുമെന്ന് സംഘടന അറിയിച്ചിരുന്നു.
ഉണ്ണിമേരി അന്ന് ബാലതാരമായി കുറച്ചു സിനിമകളിൽ അഭിനയിച്ചു അറിയപ്പെട്ടിരുന്നു. അങ്ങനെ എല്ലാം പരിപാടിക്ക് ശേഷം കൊച്ചിയിലേക്കുള്ള ബോട്ട് വന്നിരുന്നു. ആദ്യം തന്നെ ഉണ്ണിമേരിയും സംഘവും ബോട്ടിൽ കയറിയിരുന്നു കൂടാതെ കയറിയ മമ്മൂട്ടിയെയും ഷറഫിനോടും തന്റെ കൂടെ ബോട്ടിൽ വേണ്ട ഇറങ്ങാൻ ഉണ്ണിമേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുകേട്ട മമ്മൂട്ടി ഇറങ്ങാൻ തയ്യാറായില്ല. അത് വലിയ തർക്കമാവുകയും ഉണ്ണിമേരി ബോട്ടിൽ നിന്നെറങ്ങുകയും ചെയ്തിരുന്നു . എന്നാൽ അവർ അടുത്ത ബോട്ടിൽ വരട്ടെ ഇതിൽ ഞങ്ങൾ പോകാം എന്ന് പറഞ്ഞിരുന്ന മമ്മൂട്ടിയുടെ കൂടെ തന്നെ ഉണ്ണിമേരി പോകേണ്ടി വന്നു.
കാലങ്ങൾക്കു ശേഷം താൻ മമ്മൂട്ടിയോടും ഉണ്ണിമേരിയോടും ഈ സംഭവം ഓർമ പെടുത്തിയപ്പോൾ ഉണ്ണിമേരിക്ക് അത് ഓർമ്മപോലും ഉണ്ടായിരുന്നില്ല. തന്റെ ഭാഗത്തു നിന്ന് അങ്ങനെ ഉണ്ടായിട്ടുണ്ടെൽ മമ്മൂക്കയോട് മാപ്പ് പറയണമെന്നും, മമ്മൂക്കയോട് പറഞ്ഞപ്പോൾ അവൾക്ക് അന്ന് നല്ല ജാഡ ആയിരുന്നിരുന്നു പറഞ്ഞു ചിരിച്ചതായി ഓർകുന്നുവെന്ന് സിദ്ധിഖ് പറയുന്നു.https://youtu.be/DKyYxV5Hkxc
Be First to Comment