ഇതിൽ ഇത്ര മാത്രം ട്രോൾ ചെയ്യപ്പെടാൻ വേണ്ടി എന്താണെന്ന് മനസിലാകുന്നില്ല!

പുതുതായി വന്ന രണ്ടു പരസ്യങ്ങളിൽ അഭിനയിച്ച മോഹൻലാലിന് വളരെയധികം വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ട അവസ്ഥയാണിപ്പോൾ …. എന്തുകൊണ്ടാണ് ഇദ്ദേഹത്തെ ഇങ്ങനെ വിമർശിക്കുന്നതെന്ന് ഇപ്പോഴും മനസിലാവണില്ല. ഇന്ദിഗോ ഏഷ്യൻ പെയ്ന്റ്സ് കിവി ഐസ് ക്രീം എന്നീ ഉത്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചതാണ് മോഹൻലാലിനെ വിമർശിക്കുന്നത്.

 

 

ഈ പരസങ്ങൾ പലതവണ കണ്ടിട്ടും ഇതിൽ എന്താണ് ഇദ്ദേഹത്തെ ട്രോൾ ചെയ്യാനുള്ളതെന്നു ഇതുവരെ മനസിലായിട്ടില്ല. ഉത്പന്നത്തെ ആകർഷിക്കുന്ന വിധത്തിൽ ഒരു ഐഡിയ കൊണ്ട് വരുക അതിൽ ഒരു സൂപ്പർതാരം അഭിനയിക്കുക പ്രോഡക്റ്റ് പ്രേക്ഷകരെ ആകർഷിപ്പിക്കുക എന്നതാണ് വർഷങ്ങളായി പല പരസ്യങ്ങളിലും ഉണ്ടായികൊണ്ടിരിക്കുന്നത്. മോഹൻലാലിനെ സംബന്ധിച്ചു വർഷങ്ങളായി അദ്ദേഹം പല പരസ്യങ്ങളിലും അഭിനയിക്കുണ്ട്‌. അതുപോലെ തന്നെ ചില പരസ്യങ്ങൾ ശ്രദ്ധ നേടാറുമുണ്ട് ചിലത് ശ്രദ്ധ നേടാറുമില്ല. മാത്രമല്ല സർക്കാരിന്റെയും സാമൂഹ്യ ബന്ധമായ പരസ്യങ്ങളിലും അദ്ദേഹം അഭിനയിച്ചിണ്ട് . അന്നൊന്നും ആരും ഇദ്ദേഹത്തെ വിമർശിക്കാറില്ല.

 

 

മോഹൻലാൽ എന്ന ബ്രാൻഡ് ഒരു രാത്രികൊണ്ട് അദ്ദേഹം കെട്ടിപൊക്കിയതല്ല അദ്ദേഹത്തിന്റെ ഡാൻസും ആരെയും വിസ്മയിപ്പിച്ചു പോകുന്ന അഭിനയവും ചിരിയും കരച്ചിലും മലയാള പ്രേക്ഷകർ നെഞ്ചിലേറ്റിയാണ് അത് പടുത്തുയർത്തിയത്. ഇനിയും അദ്ദേഹം അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ തന്നെ ചെയ്യും. ഒരു പരസ്യ ചിത്രംകൊണ്ട് അളക്കാൻ പറ്റുന്ന ഒരാളല്ല മോഹൻലാൽ . ചെയ്തു വച്ചിരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ഏത്കാലത്തും അദ്ദേഹം ഒരു ഇതിഹാസമായി തുടരും.https://youtu.be/qx7gfljrRXg

Leave a Comment