ബറോസ് സെറ്റിൽ നിന്നുള്ള പുതിയ മേക്കിങ് വിഡിയോ അദ്ദേഹം പുറത്തുവിട്ടു. ഓരോ ഷോട്ടും ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോൾ എങ്ങനെ േവണമെന്ന് പറഞ്ഞ് സംവിധായകനായി നിറയുകയാണ് മോഹൻലാൽ. സിനിമയിൽ ‘ബറോസ്’ എന്ന ടൈറ്റിൽ കഥാപാത്രമായായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.‘‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. ഇന്റർനാഷനൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന ഞങ്ങൾക്ക് വേണം.
വ്യത്യസ്തമായ സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായാണ് ഈ ചിത്രം ഞാൻ ഇറക്കുന്നത്.’’–മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞിതങ്ങനെ.മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും മോഹൻലാൽ തന്നെയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം കുട്ടികൾക്കുള്ള ത്രീഡി ഫാന്റസി ചിത്രമായാണ് ഒരുക്കുന്നത്. ഇനി വളരെ കുറച്ചു മാത്രമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാക്കിയുള്ളത്. നാനൂറു വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിജോ നവോദയ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ ഗുരു സോമസുന്ദരം ഒരു പ്രധാന വേഷത്തിൽ എത്തുന്നു കൂടാതെ നിരവധി താരങ്ങൾ ആണ് ഈ സിനിമയിൽ എത്തുന്നതു ,