മലയാളികളുടെ പ്രിയപ്പെട്ട താരം കൊച്ചിയിൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റ് ഇന്നലെ വാർത്തയിൽ ഇടം നേടിയിരുന്നു, എന്നാൽ വീടിനുള്ളിലെ കാഴ്ചകൾ കാണാൻ പലർക്കും ആകാംക്ഷയോടെ ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ വീടിന്റെ ഇന്റീരിയർ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകനായ അനീഷ് ഉപാസനയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. കൊച്ചിയിലുള്ള ആർ കെ ഇന്റീരിയെഴ്‌സ് ആണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ കുണ്ടന്നൂർ ഉള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ ആണ് 15,16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയിലുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത് . വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടർ ആണിത് അതുകൂടാതെ രാജാവിന്റെ മകൻ സിനിമയിലെ 2255 എന്ന ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന നമ്പർ ആണ് സ്കൂട്ടറിനു നൽകിയിരിക്കുന്നത്.
ഗസ്റ്റ് ലിവിങ്, ഡൈനിങ്, പൂജാറൂം, പാൻട്രി കിച്ചൻ, വർക്കിംഗ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത് പാചകത്തിന് താല്പര്യം ഉള്ളതുകൊണ്ട് തന്നെ വളരെ വിപുലമായ കിച്ചൻ ആണു ഒരുക്കിയിരിക്കുന്നത്. നാലു മുറികൾ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം തുടങ്ങിയവയും കെട്ടിട സമുച്ചയത്തിൽ ഉണ്ട്.