മോഹൻലാലിനെ സ്റ്റണ്ട് ചെയ്യിക്കാൻ അവഞ്ചേഴ്‌സ് സ്റ്റണ്ട് കൊറിയോഗ്രാഫർ!

12th man എന്ന സിനിമക്ക് ശേഷം മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ട് ഒന്നക്കുന്ന ചിത്രമാണ് റാം . വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം വിദേശ രാജ്യങ്ങളിൽ പുനരാരംഭിക്കുകയാണ് . മലയാള പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ കൂടിയാണ് റാം . സിനിമ പാൻ ഇഡ്യൻ ലെവലിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ഒരുക്കുന്നത് . മാത്രമല്ല സിനിമ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുക എന്നും റിപ്പോർട്ടുകൾ വരുന്നു . എന്നാൽ സിനിമയിൽ നിന്നും വലിയ ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത് .

 

എന്തെന്നാൽ , ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ പീറ്റർ പെരെടോ എത്തിയായിരിക്കുകയാണ് . അവേജേഴ്സ് പോലുള്ള ഹോളിവുഡ് വമ്പൻ സിനിമകൾ സ്റ്റണ്ട് കൊറിയോഗ്രാഫർ ചെയ്ത ആളാണ് പീറ്റർ . പീറ്റർ ആയുള്ള ഫോട്ടോ സോഷ്യൽ മീഡിയകളിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ് . വമ്ബൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് തെന്നിന്ധ്യൻ തരാം തൃഷ ആണ് . തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് റാം . ഇന്ദ്രജിത് , സായ്കുമാർ , ദുർഗ കൃഷ്ണ , സംയുത മേനോൻ തുടങ്ങിയവരും സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .https://youtu.be/i2FnwGIhVo0

Leave a Comment