ഈ അടുത്ത കാലത്ത് ഏറ്റവും അധികം ട്രോൾ ചെയ്യപ്പെട്ട മലയാള നടൻ മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ്. ഇതിനെല്ലാം കാരണം മോഹൻലാൽ ഇപ്പോൾ ചെയ്യുന്ന സിനിമകളും ക്യാരക്ടറുകളും ആണ്. വലിയ അഭിനയ മുഹൂർത്തകളൊന്നും ഇല്ലാത്ത വേഷങ്ങളാണ് അദ്ദേഹം ഈ അടുത്ത കാലത്ത് അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രേക്ഷകർ വലിയ രീതിയിൽ അദ്ദേഹത്തെ സോഷ്യൽ മീഡിയകളിൽ വിമർശിക്കാറുണ്ട് . ഇപ്പോഴും അത് തുടരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എന്നതിനുള്ള വ്യക്തമായ മറുപടിയുമായി എത്തിയിരിക്കയാണ് ഒരു പ്രേഷകൻ.
ഇദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വളരെയേറെ ശ്രദ്ധ നേടുകയാണ്. പോർഷെയുടെ ഒരു വാചകം ഉണ്ട് , നമ്മൾ ഇപ്പോഴും നഷ്ടപ്പെട്ടതിനെ പറ്റി ആകുലത പെടുന്നവർ ആണ്. നമ്മുടെ ഒരു പല്ലുപോയാൽ നമ്മുടെ നാവു അവിടെ പോയി നുണഞ്ഞു നോക്കും അത് അവിടെ തന്നെ ഇണ്ടോയെന്ന്. മോഹൻലാലിനെ പറ്റി പറയുകയാണെകിൽ ഇതിനോളം അർത്ഥവൃത്തമായ വാചകം ഇല്ല. ഇത്രത്തോളം ആഘോഷമാക്കിയ ഒരു യവ്വനം, ഇത്രത്തോളം ആവേശമായ താര പ്രതിഭാസം.
തനിക്കു ശേഷം പ്രളയമല്ല കൂടുതൽ പേര് കടന്നു വരാൻ ഇണ്ടെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് . അയാളുടെ സിദ്ധി വൈവിധ്യം ഒത്തുചേരലുകളുടെ പൂർണതയുള്ള ഒരു മുഖം ഇന്നും അന്യമാണ്. അതുകൊണ്ട് നമ്മൾ ന്നും ആ പൂർണതയുടെ ആഘോഷത്തെ തിരയുകയാണ്. അത് ലഭിക്കാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകർ . കരിയറിന്റെ മറ്റൊരു തലത്തിൽ അയാൾ സഞ്ചരിക്കേണ്ട സമയത്ത് പോയ കാലത്തിന്റെ ബാധ്യത അയാളെ ചുമപ്പിക്കാതെ ഇതിഹാസ തുല്യമായ തുടർച്ചകൾ ഉണ്ടാവട്ടെ, അയാൾ ഒരു വാൻ മരം ആണ് , ഇനിയും ഈ മണ്ണിനെ കാക്കും. ഇതു തന്നെയാണ് നമ്മൾ ഓരോ പ്രേക്ഷകർക്കും പറയാനുള്ളത്. അറുപതുകളിൽ നിന്ന് വരേണ്ട സ്വാഭാവിതകളാണ് വേണ്ടത് അല്ലാതെ മുപ്പതുകാരനിൽ നിന്നുള്ളതല്ല. അങ്ങനെ ആവാൻ ശ്രമിക്കുമ്പോഴാണ് പാളിപോകുന്നതും, കൂടാതെ സിനിമയിൽ നിന്നുള്ളവർ അങ്ങനെ ചെയ്യുമ്പോൾ കൂടുതൽ രൂക്ഷമായി വിമർശിക്ക പെടുന്നു. ഇക്കാലത്തെ മോഹൻലാലിനെയാണ് പ്രേഷകർക് വേണ്ടത്. അംങ്ങനെയുള്ള കഥാപാത്രങ്ങൾ സിനിമ മേഖലയിലുള്ളവർ കൊടുക്കട്ടെന്നും അദ്ദേഹം നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു.https://youtu.be/25-NA5PAQ-M