പുതിയ റൂമർസ് അനുസരിച് മൂന്നു വമ്പൻ സിനിമകൾ ഒരുമിച്ച് റിലീസ് ആകാനുള്ള സാധ്യത ഉണ്ടെന്നാണ് പറയുന്നത്. മോഹൻലാൽ നായകനായി എത്തുന്ന പുതിയ സിനിമയായ മോൺസ്റ്ററിന്റെ റിലീസ് ബന്ധപ്പെട്ട വിവരങ്ങൾ ചില സോഷ്യൽ മീഡിയകളിൽ പുറത്തു വന്നിരുന്നു.
ദീപാവലി റിലീസായി ഈ വരുന്ന ഒക്ടോബർ മാസത്തിൽ സിനിമ തീയേറ്ററുകളിൽ എത്തുമെന്നാണ് ആ റിപോർട്ടുകൾ. പിന്നീടാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക് ദീപാവലി റിലീസായി എത്തുമെന്ന് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. കൂടാതെ, കാലങ്ങൾക്കു ശേഷം മമ്മൂട്ടി & മോഹൻലാൽ ക്ലാഷിലേക്കു എന്ന് പറഞ്ഞു നിൽകുമ്പോൾ ഇതാ മറ്റൊരു സിനിമ വമ്പൻ സിനിമ കൂടി ദീപാവലി റിലീസിനായി വരുന്നെന്നുള്ള വാർത്തകൾ നിറയുന്നത്.
അൽഫോൻസ് പുത്രൻ സംവിധാനം ചെയുന്ന പ്രിത്വിരാജ്, നയൻതാര etc വമ്പൻ താരനിരയുള്ള ഗോൾഡ് എന്ന ചിത്രമാണ് റിലീസിനെത്തുന്നുവെന്നാണ് പുതിയ റൂമർ. അങ്ങനെയാണെങ്കിൽ വരുന്ന ദീപാവലിക്ക് മലയാളത്തിൽ ഗംഭീര സിനിമകളുടെ വരവായിരിക്കും. മൂന്നു സിനിമകളും ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമകളാണ് . അതിനാൽ ആദ്യ ദിവസം തന്നെ ഗംഭീരമായി ആരാധകർ സിനിമ കാണാൻ എത്തുന്നതായിരിക്കും. അതുകൊണ്ട് വരുന്ന ദീപാവലി തീയേറ്ററുകൾക്കു ചാകര തന്നെ ആയിരിക്കും.https://youtu.be/D9yjxjWaNGo