മിക്ക വീടുകളിലേയും പ്രധാന പ്രശ്‌നമാണ് കൊതുക് ശല്യം. രാവിലെയും വൈകിട്ടുമാണ് ഇവയുടെ ശല്യം രൂക്ഷമാവുന്നത്. നിരവധി രോഗങ്ങൾ പരത്തുന്ന ഈ കീടങ്ങളെ അകറ്റേണ്. മലേറിയ, ഡെങ്കി, സിക്ക, എൻസെഫലൈറ്റിസ്, ഫിലേറിയാസിസ്, ചിക്കുൻഗുനിയ തുടങ്ങിയ പല മാരകമായ രോഗങ്ങൾക്ക് കാരണമാകുന്ന, കൊതുകുകൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊലയാളികളാണ് എന്ന് വേണമെങ്കിൽ പറയാം. വിപണിയിൽ ലഭ്യമായ നിരവധി രാസ അധിഷ്ഠിത ഉൽപന്നങ്ങൾ ഈ മാരകമായ പ്രാണികളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും,
ഈ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ പോരായ്മ, ഇവ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്. ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം. അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LvDXq4DaZSc