ഏത് വലിയവൻ എന്നു പറഞ്ഞിട്ടും കാര്യം ഇല്ല ക്ഷേത്ര പരിസരത്തു നിയമലംഘനം നടത്തിയാൽ ഇങ്ങനെ ഇരിക്കു വാർത്തകളിലും സോഷ്യൽ മീഡിയ എന്നിവയിൽ ഒരേപോലെ നിറഞ്ഞ് നിന്ന നയൻതാര വിഘ്നേശ് ശിവൻ വിവാഹം ഇപ്പോൾ വിവാദത്തിൽ. ജൂൺ ഒമ്പതിന് ആഘോഷപൂർവ്വമായി ചെന്നൈയിലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം നവവധുവരന്മാർ നേരെയെത്തിയത് തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ്. നവതാരദമ്പതികളുടെ ഈ സന്ദർശനമാണ് വിവാദത്തിന് വഴി ഒരുക്കിയിരിക്കുന്നത്.
തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്നും സെൽഫിയും ചിത്രങ്ങളും എടുത്തെന്നുമാണ് തെന്നിന്ത്യൻ താര റാണിക്കും വരനായ തമിഴ് സംവിധായകനുമെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ജൂൺ പത്തിന് തിരുപ്പതി സന്ദർശനം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ക്ഷേത്രത്തിന്റെ പ്രധാന വീഥിയായ മഡാ തെരിവിലൂടെ നടി ചെരുപ്പ് ഇട്ടുകൊണ്ട് നടന്നു. കൂടാതെ അനുമതിയില്ലാതെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ സന്ദേശം നടി പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് ദേവസ്ഥാനം നവദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒരു കാര്യം തന്നെ ആണ് ഇത് , എന്നാൽ നയൻതാര വലിയ രീതിയിൽ ഉള്ള വിവാദങ്ങൾ ഉണ്ടാക്കാൻ ഇല്ല എന്നാണ് പറയുന്നത് ,
Be First to Comment