Nithya Menon Marriage:- ഈ കാര്യങ്ങൾ സത്യമല്ല, വിവാഹ വാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ വാർത്ത സത്യമല്ലെന്നും ഇത്തരം വാർത്തകൾ നൽകുമ്പോൾ വസ്തുത ഉറപ്പാക്കി നൽകണമെന്നാണ് നിത്യാമേനോൻ പറഞ്ഞത്.
മലയാളത്തിലെ ഒരു പ്രമുഖ നടനാണ് നിത്യയുടെ വരൻ എന്നാണ്. ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടുകളിൽ വന്നത് എന്നാൽ ആ നടന്റെ പേരോ മറ്റു വിവരങ്ങളോ നൽകിയിരുന്നില്ല
ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും, ഒരു കോമൺ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടത് പിന്നീട് ആണ് ആ ബന്ധം പ്രണയത്തിലേക്ക് വഴി മാറി എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വാർത്തകൾ സത്യമല്ലെന്ന് പറഞ്ഞ് നിത്യ മേനോൻ തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
നിലവിൽ പുതിയ ചിത്രത്തിലെ തിരക്കിലാണ് നിത്യ. വിജയ് സേതുപതി ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 19(1)(എ )ആണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇന്ദു വി യാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
Be First to Comment