ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു, 37 വർഷങ്ങൾക്കു മുൻപ് വയലിൻ വായിച്ച ഗാനം സന്തോഷം പ്രകടിപ്പിച്ച് ഔസേപ്പച്ചൻ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആറാടി കൊണ്ടിരിക്കുന്ന ഒരു ഗാനമാണ് ദേവദൂതർ പാടി.37 വർഷങ്ങൾക്കു ശേഷം ആ ഗാനം ക്രിയേറ്റ് ചെയ്തപ്പോൾ ഈ ഗാനം സംഗീതസംവിധാനം ചെയ്ത ഔസേപ്പച്ചൻ ഈ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പടത്തിന്റെ പേര് പോലെ തന്നെ കേസ് കൊടുക്കാൻ എന്തായാലും താൻ തയ്യാറല്ല എന്നാണ് ഔസേപ്പച്ചൻ തമാശരൂപേണ പറഞ്ഞത്. ” പാട്ടു വീണ്ടും ഉപയോഗിച്ചു വളരെ നല്ല രീതിയിൽ അത് ജനങ്ങളിലേക്കി എത്തി.നന്ദിയോടെ ആണ് ഞാൻ ഓർക്കുന്നത് എന്ന് ഔസേപ്പച്ചൻ പറഞ്ഞു.
” ഭരതേട്ടന്റെ അപാരമായ കഥകളിലൂടെ അത് ജനങ്ങളുടെ ഹൃദയങ്ങളിലേയ്ക്ക് കയറി.ഈ പാട്ട് ഹിറ്റായി പക്ഷേ ഇന്നിപ്പോൾ ആ പാട്ട് ഒരു ഗാനമേള മൂടിൽ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട് ബിജുനാരായണൻ നന്നായി പാടി എന്നും അദ്ദേഹം പറയുന്നുണ്ട്
ഔസേപ്പച്ചൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്
ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു 👏👏👏37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം .അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ .ആർ.റഹ്മാൻ , ഗിറ്റാർ ജോൺ ആന്റണി ,ഡ്രംസ് ശിവമണി.അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി .