കുട്ടിയെ തട്ടികൊണ്ടുപോയ ആളുടെ രേഖ ചിത്രം പുറത്തുവിട്ടു..

   
 

കൊല്ലം: കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിർണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് പോലീസ്. ഒരു രാത്രി മുഴുവൻ പോലീസും നാട്ടുകാരും ഒരുപോലെ തിരഞ്ഞു എങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മക്ക് വന്ന ഫോൺ കാൾ വാരിപ്പള്ളിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നായിരുന്നു.

തങ്ങളുടെ ഫോൺ എടുക്കാൻ മറന്നു എന്നുപറഞ്ഞാണ് വ്യാപാരിയുടെ ഫോണിൽ നിന്നും കുട്ടിയുടെ അമ്മയെ വിളിച്ചത്. തുടർന്ന് കടയിൽ നിന്നും റിസ്കും, ബിസ്കറ്റുമാണ് വാങ്ങിയത്. ഓട്ടോയിൽ ആയിരുന്നു ഇരുവരും കടയിലേക്ക് വന്നെത്തിയത്. രാത്രി 7 മണിയോടെയാണ് ഇരുവരും എത്തിയത്. KL 01 3176 എന്ന വാഹനത്തിലായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയവർ വന്നിരുന്നത്. ഈ വാഹനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

 

തൊട്ടടുത്ത ജില്ലകളിലും അതീവ ജാഗ്രതയോടെ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഹോണ്ട amaze എന്ന വെള്ള നിറത്തിൽ ഉള്ള കാറിലാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കുട്ടി ട്യൂഷനെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

English Summary: Oyoor Kidnaping Case

Leave a Reply

Your email address will not be published. Required fields are marked *