തലയിലെ പേൻ ശല്യം പൂർണ്ണമായി ഒഴിവാക്കാൻ ഇത് മതി

പല ആളുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിലെ പേനുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് . പേൻ തലയിൽ ഉള്ളതിനാൽ നല്ല രീതിയിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടുകയും ചെയ്യും . എന്നാൽ ഈ പ്രശ്നത്തിൽ നിന്ന് ശാശ്വത പരിഹാരം തേടുന്നവരാണോ നിങ്ങൾ . എന്നാൽ പേനുകളെ നിഷ്പ്രയാസം ഇലാതാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു പൊടികൈ നോക്കിയാലോ .

എരുക്കിന്റെ ഇല , തേങ്ങാപാൽ , വെള്ളം , കുരുമുളക് എന്നിവ മാത്രം മതി ഈ പൊടികൈ തയ്യാറാകാൻ . ഇതെങ്ങനെ തയ്യാറാക്കാമെന്നു നമുക്ക് നോക്കാം . എങ്ങനെയെന്നാൽ 60 മില്ലി നാളികേര പാൽ എടുത്ത് അതിലേക് മുക്കാൽ സ്പൂൺ കുരുമുളക് ചതച്ചു പൊടിയാക്കിയത് ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക . കൂടാതെ പതിനഞ്ചു മിനിട്ടോളം തലയിൽ വക്കുക . അതിനു ശേഷം നിങ്ങൾക്ക് തല കഴുകാൻ ആവശ്യമായ വെള്ളമെടുത്തു അതിലേക്ക് കുറച്ചു എരുക്കിന്റെ ഇല ഇട്ടു കൊടുത്ത് തിളപ്പിക്കുക . തിളപ്പിച്ച വെള്ളം ആറിയ ശേഷം നിങ്ങകൾക്ക് തല കഴുകാം . ഇങ്ങനെ ആഴ്ചയിൽ മൂന്നു ദിവസം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് എന്നെന്നേക്കുമായി പേൻ ശല്യം മാറുന്നതായിരിക്കും .https://youtu.be/9mmJqUC6K1k

Leave a Comment