നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പ്ലാസ്റ്റിക് . നമ്മൾ ഉപയോഗിക്കുന്ന എന്ത് വസ്തുക്കളും കൂടുതൽ പ്ലാസ്റ്റിക് ആണ് . നമ്മൾ വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പികൾ വരെ പ്ലാസ്റ്റിക്കിലാണ് നിർമിക്കുന്നത് . എന്നാൽ നമ്മൾ പ്ലാസ്റ്റിക് മൂലം വൻ അപകടത്തിലേക്കാണ് പോകുന്നത് . പ്ലാസ്റ്റിക് മൂലം നമ്മുക്ക് പലതരത്തിലുള്ള രോഗങ്ങൾ വരാനും നമ്മുടെ നിലനിൽപ്പിനെ ബാധിക്കാനും കാരണമാകുന്നു
. മാത്രമല്ല , പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക നാം ശ്വസിക്കുന്നതിനാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ നമ്മളിൽ പിടിപെടാനും പല ആകുകളുടെ മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട് . നാം പല സ്ഥലങ്ങളിൽ പോകുമ്പോൾ ഭക്ഷണം കൊണ്ട് പോകുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലും പ്ലാസ്റ്റിക് കവറുകളിലും മറ്റും പൊതിഞ്ഞാണ് . എന്നാൽ ഇങ്ങനെയുള്ള പ്ലാസ്റ്റിക് ഉപയോഗം നിങ്ങൾ ഒഴിവാക്കേണ്ടതാണ് , കാരണം ഇത്തരത്തിൽ പ്ലാസ്റ്റിക് ഉപയോഗം മൂലം നിങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുകയും പല രോഗങ്ങൾക്കും കാരണമാകുന്നു .
അഥവാ ഭക്ഷണം കൊണ്ട് പോകേണ്ട സാഹചര്യം വരുകയാണെങ്കിൽ നിങ്ങൾ പൊടിഞ്ഞി മരത്തിന്റെ ഇലയിലോ വാഴ ഇലയിലോ ഭക്ഷണം കൊണ്ട് പോകുക . ഇപ്രകാരം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പല രോഗങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാം .https://youtu.be/HI1WmdXe1rY
Be First to Comment