മലയാളികൾക്ക് അഭിമാനത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്പ്രിത്വിരാജ് സുകുമാരൻ എന്ന പേര് . നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രിത്വിരാജ് ഗായകനും സംവിധായകനുമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ട സിനിമകൾ ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് ആണ് , നിരവധി സിനിമകൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് അതുപോലെ തന്നെപ്രിത്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. രണ്ടാമത്തെ ചിത്രമാണ് വാരിയംകുന്നൻ. 1921ൽ നടന്ന മലബാർ ലഹളയുടെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിക് അബുവാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് മുഹമ്മദ് ഹാജി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മൂന്നാമത്തെ ചിത്രം അയ്യപ്പൻ എന്ന സിനിമയാണ് ഏകദേശം നാല് വർഷം മുൻപാണ് പൃഥ്വിരാജ് സുകുമാരൻ ഈ സിനിമയുടെ ഏറ്റവുമൊടുവിലത്തെ അപ്ഡേഷൻ നൽകിയത്.മലയാളളതിൽ നിരവധി ചിത്രങ്ങൾ ആണ് ഒരുങ്ങുന്നത് അതിൽ ഒന്നാണ് , കാളിയൻ ആണ് ഏകദേശം പത്ത് വർഷം മുൻപാണ് ഈ സിനിമയെക്കുറിച്ചുള്ള അപ്ഡേഷനുകൾ വന്നത്. ഏകദേശം നൂറു കോടി ബഡ്ജറ്റ് ഒരുക്കുന്ന ചിത്രമാണ് കാളിയൻ. പതിനേഴാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാളിയാൻ ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്ന് പറഞ്ഞെങ്കിലും മുടങ്ങി പോവുകയായിരുന്നു.
