വേർപ്പാടിന്റ 25 വർഷങ്ങൾ , അച്ഛന്റെ ഓർമ്മകൾ പങ്കു വെച്ച് പൃഥ്വിരാജ് സുകുമാരൻ

അച്ഛൻ സുകുമാരന്റെ ഓർമ്മയിൽ പൃഥ്വിരാജ്. നടൻ സുകുമാരന്റെ വേർപാടിന് 25 വർഷം തികയുമ്പോൾ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ് പൃഥ്വിരാജ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അച്ഛന്റെ ചിത്രം പൃഥ്വിരാജ്  പങ്കുവെച്ചിട്ടുള്ളത്.

എവർഗ്രീൻ നായകന്മാരിൽ മലയാളികൾ എന്നും ഓർത്തു വെക്കുന്ന ഒരു മഹാനടനാണ് സുകുമാരൻ. അദ്ദേഹത്തിന്റെ ശൈലിയും  സംസാരവും അഭിനയവുമെല്ലാം മറ്റുള്ള നടന്മാരിൽ നിന്നും അദ്ദേഹത്തെ എന്നും വ്യത്യസ്തമാക്കുന്നു. 1970 മുതൽ മലയാളത്തിൽ ഒരു പിടി മികച്ച സിനിമകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, അവളുടെ രാവുകൾ, കോളിളക്കം, കിന്നാരം, പിൻഗാമി, ആവനാഴി, കോട്ടയം കുഞ്ഞച്ചൻ, ശാലിനി എന്റെ കൂട്ടുകാരി, നിർമ്മാല്യം  തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ സുകുമാരനായി. എന്നും മലയാളികളുടെ മനസ്സിൽ മറക്കാനാവാത്ത ഒരുപിടി ചിത്രങ്ങൾ. 49  വർഷത്തെ ജീവിതത്തിൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ അദ്ദേഹം തിളങ്ങി നിന്നു. 1997 ജൂൺ 16ന്  ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്. മലയാളത്തിലെ പ്രിയ നടി മല്ലിക യാണ് അദ്ദേഹത്തിന്റെ ഭാര്യ, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥ്വിരാജ് എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ.

Leave a Comment