വ്‌ളോഗർ ബീപാത്തു വരെ ഞെട്ടി! വീണ്ടും വൈറലായി പ്രിയ വാര്യർ!

ഈ സമീപ കാലത്തു തിയേറ്ററിൽ വൻ വിജയമായ സിനിമയാണ് തല്ലുമാല. സിനിമപോലെ തന്നെ സിനിമയിലെ പാട്ടുകളും വൻ തരംഗം സൃഷിട്ടിച്ചിരുന്നു. ചിത്രത്തിലെ ഓള് മെലഡി എന്ന ഗാനം ഇൻസ്റ്റ റീൽസിലും യൂട്യൂബ് ഷോർട്ട്സിലും വൻ ഹിറ്റായി മാറിയിരിക്കുകയാണ്. പഴയകാല മാപ്പിള പാട്ടുകളുടെ ഈണവും താളവും വാക്കുകളും ഇടക്കിടെ വരുന്ന കിടിലൻ സംഗതികളും സോഷ്യൽ മീഡിയകളിൽ വൻ തരംഗം തന്നെയാണ്. പാട്ടുപാടിയും ചുവടുകൾ വച്ചും നിരവധിപേർ എത്താറുമുണ്ട്.

ഇക്കൂട്ടത്തിൽ ഒരു കിടിലൻ സംഭവവുമായി എത്തിയിരിക്കുകയാണ് നടി പ്രിയ വാര്യർ. ഓള് മെലഡി എന്ന പാട്ട് അതിമനോഹരമായി പാടി തന്റെ ഇൻസ്റ്റ പേജിൽ പങ്കുവെച്ചു തന്റെ ആരാധകരെയും സിനിമ മേഖലയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയ്യാണ് നടി. മാത്രമല്ല, ആരാധകരും സിനിമാപ്രവർത്തകരും കമന്റുകളിലൂടെ പ്രിയയെ അഭിനന്ദിക്കുന്നത്‌ കാണാം. അതേസമയം സിനിമയുടെ OTT റിലീസിന് ശേഷം തല്ലുമാലയിലെ ബ്രില്ലിയൻഡിനു പിന്നാലെയാണ് സോഷ്യൽമീഡിയ ഉള്ളത്.

കൂടാതെ ചില മീമുകളും തല്ലുമാലയിൽ നിന്ന് സോഷ്യൽമീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. അതിനെ കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ആരാധകർ ചർച്ച ചെയ്യുകയാണ്. സമീപ കാലത്തു സോഷ്യൽമീഡിയയിൽ വൈറൽ ആയ മീമാണ്‌ ഉടുപ്പിൽ കയ്യുംകുത്തി നിൽക്കുന്ന ഒരു പാക് ക്രിക്കറ്റ് ആരാധകൻ. ഒരു മത്സരത്തിനിടെ കയ്യിൽ കിട്ടിയ ക്യാച്ച് പാഴാക്കി കളഞ്ഞ പാക് ക്രിക്കറ്റ് താരം ആസിഫ് അലിനെ നിരാശയോടെ നോക്കുന്ന ആരാധകന്റെ ചിത്രമാണ് വൈറൽ ആയിരുന്നത്.

ഇയാളുടെ മുഖം മാറ്റി തല്ലുമാല സിനിമയിലെ നടിയായ കല്യാണിയുടെ മുഖമാണ് എഡിറ്റ് ചെയ്തിരികിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് സംഘട്ടന രംഗത്തിൽ ടോവിനോയെ നോക്കി തൃപ്തിയായി എന്ന മട്ടിൽ നിൽക്കുന്ന കല്യാണിയുടെ മുഖമാണ് എഡിറ്റ് ചെയ്തു വച്ചിരിക്കുന്നതും. ട്വിറ്ററിൽ ഉണ്ണി എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. ‘നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനൊരു കാര്യം പറയാം , ഇതേ മീമിലെ ആളെ തന്നെയാണ് ആ രംഗത്തിൽ റഫറൻസ് ആയി എടുത്തിരുന്നത്. ഷോർട് എടുക്കുന്നതിനു മുൻപ് സംവിധായകൻ തനിക്ക് ഈ ചിത്രം കാണിച്ചു തരുകയായിരുന്നുവെന്നും ഇതിനു മുൻപ് ഒരു മീമും കണ്ട് ഇതുപോലെ സന്തോഷം തോന്നിയിട്ടില്ല’ എന്നാണ് കല്യാണി കമ്മന്റിലൂടെ പങ്കുവെച്ചത്. https://youtu.be/oPYm3pBZYfk

Leave a Comment