പുതിയ സിനിമ പ്രഖ്യാപിച്ചു പ്രിയദർശൻ ഒരു ബോക്സർ ചിത്രം

മലയാള സിനിമയിലെ ഏറ്റവും വലിയ ഒരു കൂട്ടുകെട്ടാണ് പ്രിയദർശൻ മോഹൻലാൽ ചിത്രങ്ങൾ എന്നാൽ ഇരുവരും അവസാനം ആയി ഒന്നിച്ച ഒരു ചിത്രം ആണ് പ്രിയദർശനും മോഹൻലാലും ഒന്നിച്ച പുതിയ ചിത്രം ‘മരക്കാറി’ൻറെ ഒടിടി റിലീസ് പ്രഖ്യാപനം സിനിമാ മേഖലയിലും പ്രേക്ഷകർക്കിടയിലും ഉയർത്തിയ ചൂടേറിയ ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. അതേസമയം ഇരുവരും ഒരുമിക്കുന്ന മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സ്പോർട്‍സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു ബോക്സർ ആയാണ് എത്തുക.

 

 

ഈ ചിത്രത്തിനുവേണ്ടി മോഹൻലാൽ ബോക്സിംഗ് പരിശീലനവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലിൻറെ ബോക്സിംഗ് കിക്കുകളും പഞ്ചുകളുമൊക്കെയുള്ള ഒരു ലഘു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വെൽനസ് ട്രെയ്‍ലർ ആയ ജയ്‍സൺ പോൾസൺ ആണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ഇരുവരും ചേർന്ന് ഒരു ആന്തോളജി ചിത്രം ഒരുക്കുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ മരക്കാർ എന്ന സിനിമക്ക് ശേഷം ആണ് പ്രിയദർശൻ യുവ താരങ്ങളെ വെച്ച് കൊണ്ട് പുതിയ ഒരു ചിത്രം നിർമിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment