ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് മോഹൻലാലിന്റെ സിനിമ തീയേറ്ററുകളിൽ എത്തുന്നത് . അവസാനമായി ഇറങ്ങിയ ചിത്രം ആറാട്ടായിരുന്നു. സിനിമ വൻ പരാജയമായിന്നു.
പുലിമുരുകൻ എന്ന സിനിമയ്ക്കു ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമായ മോൺസ്റ്റർ ആണ് തീയറ്ററുകളിൽ എത്തുന്നത് .. സിനിമ ദീപാവലി റിലീസിനായി എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇതിനോടൊപ്പം മമ്മൂട്ടിയുടെ റോഷാക് എന്ന ചിത്രവും തിയേറ്ററിൽ എത്തുമെന്ന് പറയുന്നു. ആകെ ഇപ്പോൾ സെപ്റ്റമ്പറിൽ റിലീസ് ആകാൻ പോകുന്നത് നിവിൻ പോളി നായകനാകുന്ന സാറ്റർഡേനൈറ്റ് എന്ന ചിത്രമാണ് .
മോൺസ്റ്ററും റോഷക്കും പല കാരണങ്ങളാൽ റിലീസ് മാറ്റിവച്ചിരുന്നു . എന്തായാലും വരുന്ന ദീപാവലിയിൽ രണ്ടു സിനിമകളും ഒരുമിച്ചു തീയേറ്ററിൽ എത്തുമെന്നും രണ്ടു ചിത്രങ്ങളും വൻ വിജയമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു . ഒരുപാടു കാലത്തിനു ശേഷമാണ് മോഹൻലാൽ ചിത്രവും മമ്മൂട്ടി ചിത്രവും ഒരുമിച്ച് തീയേറ്ററിൽ എത്തുന്നത്.https://youtu.be/45wTitGhrFA
Be First to Comment