മലയാളി കുടുംബപ്രേക്ഷകർ ഒന്നടങ്കം നെഞ്ചേറ്റിയ പരമ്പര ഉപ്പും മുളകും വീണ്ടും വരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാലുവും നീലുവും മുടിയനുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നാളെ മുതല് പരമ്പര സംപ്രേഷണം ചെയ്ത് തുടങ്ങും. എന്നാൽ അണിയറയിൽ ചില പ്രശനങ്ങൾ കാരണം നിർത്തിവെച്ച പരുപാടി വീണ്ടും തുടങ്ങാൻ പോവുകയാണ് . ഇതോടനുബന്ധിച്ച് ചെറിയ ഒരു പ്രൊമോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അഞ്ച് വർഷത്തോളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ ഉപ്പും മുളകും എത്തിയിരുന്നു.
ബാലു, നീലു, ലച്ചു, മുടിയൻ, ശിവാനി, കേശു എന്നിവർ മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും ചെയ്തിരുന്നു. ഹാസ്യ പരമ്പരയായെത്തിയ ഉപ്പും മുളകിനും നിരവധി ആരാധകരാണുള്ളത്. യൂട്യൂബിലും നിരവധി ആളുകൾ കണ്ട പരമ്പര എന്ന റെക്കോർഡും ഉപ്പും മുളകിന് തന്നെ. 2015 ലായിരുന്നു ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തിയത്. പുതുമായർന്ന അവതരണ ശൈലികൊണ്ടും സ്പോട്ട് കോമഡിയിലൂടെയും പരമ്പര മികച്ചതായി നിന്നു. ബിജു സോപാനം, നിഷ സാരംഗ്, അൻസാബിത്ത്, ശിവാനി, വിഷ്ണു, ജൂഹി റുസ്തഗി, അമേയ എന്നിവരാണ് പരമ്പരയിൽ പ്രധാനവേഷത്തിലെത്തിയത്. എന്നാൽ ഇപ്പോൾ ഉപ്പും മുളകിനെയും വിമർശിച്ചവർക്ക് തിരിച്ചു മറുപടി കൊടുത്തിരിക്കുകയാണ് ജൂഹി റുസ്തഗി,കുടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment