മമ്മൂട്ടി എന്ന വ്യക്തി ഒരു സുഹൃത് എന്നതിനുപരി തന്റെ മൂത്ത ജേഷ്ടതുല്യമാണെന്നാണ് നടൻ സിദ്ധിഖ് പറയുന്നത് . തന്റെ മകന്റെ കല്യാണ കാര്യങ്ങൾ പോലും ആദ്യം മുതൽ അവസാനം വരെ താൻ മമ്മൂക്കയുമായി ഡിസ്കസ് ചെയ്തിരുന്നുവെന്നും തന്റെ കുടുംബ കാര്യത്തിൽ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്ന ഒരാളാണ് മമ്മൂക്ക എന്ന് സിദ്ധിഖ് പറയുന്നു.
അതുപോലെ അദ്ദേഹം തന്നോട് മമ്മൂക്ക ദേഷ്യപെട്ട കാര്യത്തിനെ കുറിച്ച് സിദ്ധിഖ് പറയുന്നു , എന്താണെന്നാൽ ഞാൻ മാധ്യമങ്ങളിൽ വന്ന് കയർത്തു സംസാരിക്കുന്നതിന്റെ കുറിച്ചാണ് . നീ അങ്ങനെയൊന്നും സംസാരിക്കാൻ പാടില്ലെന്നും അങ്ങനെ സംസാരികുവാണെങ്കിൽ ജനങ്ങളുടെ വെറുപ്പല്ലാതെ മറ്റൊന്നും നിനക്കു സമ്പാദിക്കാൻ പറ്റില്ലെന്നും മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു. തെറ്റുകണ്ടാൽ അത് തിരുത്തി തരാൻ ഒരു മടിയും കാണിക്കാത്ത ആളാണ് മമ്മൂക്ക . അതുകൊണ്ടു തന്നെയാണ് താൻ അദ്ദേഹത്തെ മൂത്ത ചേട്ടനായി കാണുന്നതെന്നും നടൻ സിദ്ധിഖ് പറയുന്നു.https://youtu.be/Zax3aQAN1uA
Be First to Comment