സുരാജും ബേസിലും സൈജു കുറുപ്പും കേന്ദ്രകഥാപാത്രങ്ങള്‍; വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിന് പയ്യന്നൂരില്‍ തുടക്കം – Vijay Babu’s New Movie

Vijay Babu’s New Movie:- ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പയ്യന്നൂരിൽ ആരംഭിച്ചു. ഈ ബാനറിൽ നിർമ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രമാണിത്. ടൈറ്റിൽ ആയിട്ടില്ല. ഈ ബാനറിൽ 19-ാമത്തെ ചിത്രമാണിത് .
നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് സംവിധായകൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആദിത്യനാണ്. ഇതിനുമുമ്പ് ആവറേജ് അമ്പിളി എന്ന വെബ് സീരിയസ് തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്.

സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച്ച എന്ന വെബ് സീരിയലിനുവേണ്ടി തിരക്കഥ എഴുതി അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും ആദിത്യനായിരുന്നു. നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൻവി റാം, രാജേഷ് ശർമ്മ, അഭി റാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജിതിൻസ്റ്റാൻസിലോസ് ആണ് ഛായാഗ്രഹണം. ലിജോ പോളാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ഇഫ്തിയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

 

 

Leave a Comment