മക്കളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സൂര്യ, കൂടെ ജ്യോതികയും – Actor Surya and his wife 

സോഷ്യൽ മീഡിയ വഴി പബ്ലിസിറ്റി മക്കൾക്ക് കിട്ടാൻ ആഗ്രഹിക്കാത്തവരാണ് ചില സിനിമാതാരങ്ങൾ. സ്വകാര്യ ജീവിതത്തിൽ ചിലപ്പോൾ അവർ മീഡിയയുടെ മുന്നിലേക്ക് പ്രദർശിപ്പിക്കാനായി പലരും കൂട്ടാക്കാറില്ല പലരും അത് അവോയ്ഡ് ചെയ്യുകയാണ് പതിവ്. അത്തരത്തിൽ ഉള്ള സൂര്യയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുംബൈയിലെ ഒരു ഹോട്ടലിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു താരങ്ങളായ സൂര്യയും ജ്യോതികയും, കുട്ടികളും ഈ സമയത്ത് താര ദമ്പതികളെ മാധ്യമങ്ങൾ വഴി വളയുകയും ചെയ്തു. എന്നാൽ സൂര്യയുടെ കുട്ടികളായ ദിയയുടെയും ദേവുവിന്റെയും ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരോട് കുട്ടികളുടെ ചിത്രങ്ങൾ എടുക്കരുതെന്ന് സൂര്യ അപേക്ഷിക്കുകയാണ്. പിന്നീട് കുട്ടികളെ സുരക്ഷിതമാക്കി കാറിൽ ഇരുത്തിയതിനു ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ താരദമ്പതികൾ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത് കാണാം.

ഇവർ ഹോട്ടലിൽനിന്ന് ഇറങ്ങുമ്പോഴാണ് മാധ്യമ സുഹൃത്തുക്കൾ ഇവരുടെ അടുത്തേക്ക് ക്യാമറയുമായി എത്തിയത്. എന്തായാലും ഇതിനോടകം തന്നെ സൂര്യയുടേയും കുടുംബത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

Actor Surya and his wife

Leave a Comment