മലയാളത്തിന്റെ യുവതാരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ ജൂലൈ 21 നു ആഗോള റിലീസായി എത്തുകയാണ്. ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും നിറഞ്ഞ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങളെന്നിവ വമ്പൻ ശ്രദ്ധയാണ് നേടിയെടുത്തത്. മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം മഹാവീര്യർ സമ്മാനിക്കുമെന്ന പ്രതീതിയാണ് അവയോരോന്നും സമ്മാനിച്ചത്. ഇപ്പോഴിതാ ഇതിന്റെ ഒരു പ്രൊമോ സോങ് കൂടി അവർ റിലീസ് ചെയ്തിരിക്കുകയാണ്. തകരമലേ സമയമലേ ഉണരൂ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണനും ആലപിച്ചത് ആനന്ദ് ശ്രീരാജ്, കെ എസ് ഹരിശങ്കർ എന്നിവർ ചേർന്നുമാണ്.
ഇഷാൻ ചാബ്രയാണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിവിൻ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യർ സിനിമയുടെ പ്രൊമോ സോങ് ലോഞ്ച് ശനിയാഴ്ച നടക്കും. തിരുവനന്തപുരം ലുലു മാളിൽ വൈകീട്ട് 6.30-നാണ് ചടങ്ങ്. സംവിധായകൻ എബ്രിഡ് ഷൈൻ, നിവിൻ പോളി, ആസിഫ് അലി, നായിക ഷാൻവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘മഹാവീര്യർ’.