ഇന്ന് കുട്ടികളിൽ മുതിർന്നവരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പല്ലുവേദന . ഇതുമൂലം കവിളത്ത് നീര് വരുകയും അസഹീനമായ വേദനയും അനുഭവപ്പെടുന്നു . ഈ പ്രശ്നം പലരുടെയും നിത്യ ജീവിതത്തെ ബാധിക്കുന്നു . എന്നാൽ നമ്മുക്ക് പല്ലു വേദനയെ അകറ്റാനുള്ള ഒരു വീട്ടുവൈദ്യം പരിചയപെട്ടാലോ …..
നമ്മുക്ക് പല്ലു വേദനയെ അകറ്റാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വീട്ടുവൈദ്യം ആണ് ഇത് . നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന കുരുമുളക് , ഉപ്പ് , വെള്ളം ഇവ മൂന്നും മാത്രംമതി പല്ലു വേദന മാറി പോകാനുള്ള വീട്ടുവൈദ്യം തയ്യാറാക്കാൻ. തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ കുറച്ച് കുരുമുളക് മണികൾ എടുത്ത് ചതക്കുക. ചതച്ച് എടുത്തതിനു ശേഷം അതിലേക്ക് അര സ്പൂൺ ഉപ്പിട്ട് കൊടുക്കുക . കൂടാതെ ഇതിലേക്ക് അര സ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക . അപ്പോൾ ഇത് മൂന്നും കൂടി ചേർന്ന് പേസ്റ്റ് രൂപത്തിൽ ആയികിട്ടും . ഇത്രയും ആയാൽ വീട്ടുവൈദ്യം തയ്യാറാവുന്നതാണ് . ഇത് എങ്ങനെ ഉപയോഗിക്കേണ്ടതെന്നൽ , പല്ലു വേദനയുള്ള പല്ലിന്റെ കവിൾ ഭാഗത്ത് തേച്ചു പിടിപ്പിക്കുക . ഇങ്ങനെ അര മണിക്കൂർ അവിടെ തേച്ചുവച്ചാൽ പെട്ടെന്ന് തന്നെ പല്ലു വേദന മാറുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം ..https://youtu.be/VNAN7TVsWes
Be First to Comment