ടൊവിനോയുടെ മുഖത്ത് അടിച്ചു വേദന പ്രകടിപ്പിച്ച് താരം, തല്ലുമാലയിലെ ഒറിജിനല്‍ തല്ല് വീഡിയോ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്ര തല്ലുകൊള്ളുന്നതും കൊടുക്കുന്നതുമൊക്കെയാണ് ട്രെയിലറിലുണ്ടായിരുന്നത്.

ട്രെയിലറില്‍ ടൊവിനോയുടെ മുഖത്ത് അടി കിട്ടുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ട് കാണാം. ഇത് ഒറിജിനലായി ചിത്രീകരിച്ചതാണെന്നാണ് വ്യക്തമായിരിക്കുന്നത്. തല്ലിന് പിന്നിലെ യാഥാര്‍ത്ഥ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ടൊവിനോയുടെ മുഖത്ത് അടിച്ചത്. അടികൊണ്ടതിന്റെ ‘ഹാങ് ഓവര്‍’ പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയില്‍ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തല്ലുമാല എന്ന സിനിമയിൽ കല്യാണി പ്രിയദർശനൊപ്പം ടൊവിനോ തോമസ് ആദ്യമായി വേഷമിടുകയാണ്. കൂടാതെ ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും വേഷമിടുന്നു.

‘തല്ലുമാല’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ മുഹ്‌സിൻ പരാരിയും ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദുമാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകനായി എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘തല്ലുമാല’ സംവിധായകൻ ഖാലിദ് റഹ്മാനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു മേക്കിംഗ് ആയിരിക്കും.

Leave a Comment