1972 മുതൽ 1992 വരെ അക്കാലത്തെ യുവാക്കളുടെ ഹരമായ നടിയാണ് ഉണ്ണിമേരി. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെ കൂടെയും മോഹൻലാലിന്റെ കൂടെയും ഉണ്ണിമേരി അഭിനയിച്ചിട്ടുണ്ട്. താൻ ഇപ്പോഴും ജീവനോടെ ഇരിക്കാൻ കാരണം ശ്രീ മമ്മൂട്ടിയാണെന്നാണ് നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം എന്തെന്നാൽ 1984 ൽ കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ കാണാൻ വന്ന തന്റെ അച്ഛനെ സിനിമയിലെ അണിയറ പ്രവർത്തകർ താൻ ഷൂട്ടിങ്ങിലാണെന്നും ഇപ്പോൾ കാണാൻ പറ്റില്ലെന്നും വെയിറ്റ് ചെയ്യാനും പറഞ്ഞിരുന്നു.
എന്നാൽ അച്ഛൻ കരഞ്ഞുകൊണ്ട് തിരിച്ചു പോയെന്നും താൻ ഒരുപാട് സമയത്തിന് ശേഷം ആണ് അച്ഛൻ വന്നത് അറിഞ്ഞതെന്ന് ഉണ്ണിമേരി പറയുന്നു . കൂടാതെ തനിക്ക് സങ്കടം സഹിക്കാൻ കഴിയാതെ റൂമിൽ കയറി വളരെയധികം ഉറക്ക ഗുളിക കഴിച്ചു കിടന്നതും , സെറ്റിൽ ഇതറിയുകയും വാതിൽ പൂട്ടി കിടക്കുന്നതിനാൽ മമ്മൂക്ക വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ഞാൻ ഇന്നും ജീവനോടെ ഉള്ളതെന്നും ഉണ്ണിമേരി പറയുന്നു. ഉണ്ണിമേരിയും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു കാണാമറയത്ത് .https://youtu.be/yDI1i5OGbdg