ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിൽ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. താരങ്ങൾ ഉൾപ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രജനികാന്ത്, വിജയ്, സൂര്യ എന്നിവരടക്കമുള്ള താരങ്ങൾ നയൻതാരയുടെയും വിഘ്‍നേശ് ശിവന്റെയും വിവാഹത്തിന് എത്തി
ജ്യോതികയ്‍ക്ക് ഒപ്പമായിരുന്നു സൂര്യ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സൂര്യയും വിജയ്‍യും വിവാഹത്തിനെത്തിയതിന്റെ വീഡിയോ ആരാധകർ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹം തെന്നിന്ത്യ ഏറ്റവും ശ്രദ്ധിച്ച ഒന്നായി മാറിയിരിക്കുകയാണ്. ഷാരൂഖും വിവാഹത്തിന് എത്തിയിരുന്നു. നിരവധി ആരാധകർ ആണ് ഈ വിവാഹത്തിന് വന്നത്. വാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോർട്ടുണ്ടായിരുന്നു. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റർനെറ്റിൽ തരംഗയിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. വലിയ ഒരു ആഘോഷം തന്നെ ആയിരുന്നു നടന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,