മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. മലയാളത്തിലൂടെ ആണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എങ്കിലും അന്യഭാഷ ചിത്രങ്ങളിൽ തിരക്കുള്ള താരമാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലുമാണ്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഗ്രീൻ ആപ്പിൾ നിറത്തിലുള്ള ടോപ്പും വൈറ്റ് നിറത്തിലുള്ള ജീൻസും ധരിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ആരെയും മനംമയക്കുന്ന രീതിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജാഗർ ആന്റണി ആണ്. പുറത്ത് ആരെയോ കാത്തിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. ഇപ്പോൾ മലയാളസിനിമയിൽ താരം അത്ര സജീവമല്ലെങ്കിലും ഒരുകാലത്ത് മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച താരം ആയിരുന്നു ഭാവന.
കന്നട സിനിമ നിർമ്മാതാവായ നവീൻ ചന്ദ്രയുമൊത്തുള്ള വിവാഹത്തിനുശേഷം കന്നട സിനിമാലോകത്തെ മരുമകളായി ഭാവന മാറുകയും ചെയ്തു. ഇതിനോടകം തന്നെ നിരവധി കന്നഡ സൂപ്പർസ്റ്റാറുകളുടെ കൂടെ മികച്ച സിനിമകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ആദം ജോൺ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്.
Be First to Comment