ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി മലയാളത്തിന്റെ സ്വന്തം വൃദ്ധി വിശാൽ

വാത്തി കമിങ് എന്ന ഒരൊറ്റ ഡാൻസിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് വൃദ്ധി വിശാൽ. നുണക്കുഴികളും കുസൃതി ചിരിയുമായി എത്തിയ വൃദ്ധി കുട്ടി വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. സോഷ്യൽ മീഡിയയിലൂടെ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ താരം ശ്രദ്ധേയയാണ്.

ഓണത്തിനു മുന്നോടിയായി ട്രഡീഷണൽ വസ്ത്രങ്ങളണിഞ്ഞ് ഒരു കിടിലൻ ഫോട്ടോ ഷൂട്ടുമായാണ് ഇത്തവണ വൃദ്ധി വിശാൽ എത്തിയിരിക്കുന്നത്. കസവ് പട്ടുപാവാടയിൽ വളരെ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ ചിത്രങ്ങൾ വൃദ്ധി പങ്കുവെച്ചിരിക്കുന്നത്. ദിഷ ക്രിയേഷൻസ് ആണ് കുട്ടി താരത്തിന്റെ ഡ്രസ്സുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഓണ വേഷത്തിലെത്തിയ വൃദ്ധി കുട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലും വൃദ്ധി വിശാൽ വേഷമിട്ടിട്ടുണ്ട് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലും വൃദ്ധി വിശാൽ മികച്ച വേഷത്തിൽ എത്തിയിരുന്നു.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കടുവ എന്ന ചിത്രത്തിൽ ആണ് വൃദ്ധി അവസാനമായി അഭിനയിച്ചത്. ഇതു കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും ഏറെ തിരക്കുള്ള താരമാണ് വൃദ്ധി

കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും, ഗായത്രിയുടെയും മകളാണ് വൃദ്ധി. അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള റീലുകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. (Vriddhi Vishal Onam Special Photoshoot)

Leave a Comment