ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറഞ്ഞ് സ്വന്തം മാതാപിതാക്കളുടെ ചിലവിൽ ജീവിക്കുന്ന നിരവധിപേർ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. വയസ്സ് 25 കഴിഞ്ഞിട്ടും സ്വന്തമായി ഒരു ജോലി ഇല്ലാതെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ട് ജീവിക്കുന്നവർ. ഇത്തരത്തിൽ ഉള്ള യുവ സമൂഹം കണ്ട് പേടിക്കേണ്ട ഒരു കുട്ടിയാണ് ഇത്. ഈ ചെറു പ്രായത്തിൽ സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ എല്ലാം ഒറ്റക്ക് നോക്കേണ്ടിവരുന്ന ഒരു അവസ്ഥ.
കുടുംബം പോറ്റാൻ ഈ ബാലൻ ഭക്ഷണം ഉണ്ടാക്കി വിറ്റ് ജീവിക്കുകയാണ്. പ്രായം 20 കഴിഞ്ഞിട്ടും തങ്ങളുടെ മാതാപിതാക്കളെ ആശ്രയിക്കേണ്ടിവരുന്ന യുവാക്കൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. അത്തരത്തിൽ ഉള്ളവർക്ക് ഈ ബാലന്റെ കഷ്ടപ്പാട് കാണിച്ചുകൊടുക്കണം. ഇത്തരത്തിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയും, തന്റെ കുടുംബം നോക്കാനും ഒരുപാട് കഷ്ടപ്പെടുന്ന ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും യൂട്യുബിലും തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണ് ഈ ബാലന്റേത്. ഇവന്റെ കഷ്ടപ്പാട് ഇനി ആരും കാണാതെ പോകല്ലേ. ടിക് ടോക്കിലെയും, റീലിസിലെയും കോമാളിത്തരങ്ങൾ അല്ല,. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഇവനെ പോലെ ഉള്ളവരെ കുറിച്ച് അല്ല സമൂഹം ഇനി അറിയേണ്ടത്. വീഡിയോ കണ്ടുനോക്കു.. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു… ഇത് കണ്ടെങ്കിലും മടി പിടിച്ചിരിക്കുന്നവരുടെ മനസ്സ് ഒന്ന് മാറട്ടെ..
Be First to Comment