ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു, കുഞ്ചാക്കോ ബോബൻ ചിത്രത്തിന് പ്രശംസയുമായി ആരാധകർ – Nna Thaan Case Kodu

കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. വളരെ മികച്ച പ്രതികരണമാണ് സിനിമാസ്വാദകരിൽ നിന്നും ഈ സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് സാമൂഹ്യ പ്രസക്തിയുള്ള പ്രമേയം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ വളരെ മികച്ച രീതിയിൽ ആണ് സിനിമയിലൂടെ അവതരിപ്പിച്ചത് എന്നാണ് പ്രേക്ഷകർ നൽകുന്ന അഭിപ്രായങ്ങൾ. കുഞ്ചാക്കോബോബന് മാത്രമാണ് ഈ വേഷം ഇത്ര മനോഹരമായി ചെയ്യാൻ സാധിക്കു എന്നാണ് ആരാധകർ പറയുന്നത്.

Nna Thaan Case Kodu

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.കാസർകോട്ടുകാരൻ ആയ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തികച്ചും വേറിട്ട ഒരു കഥാപാത്രമാണിത്.

Nna Thaan Case Kodu

തമിഴ്നാട് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് “ന്നാ താൻ കേസ് കൊട് “. നാട്ടിൻപുറവും സാധാരണ മനുഷ്യരും സാമൂഹ്യപ്രസക്തിയുള്ള വിഷയം ആക്ഷേപഹാസ്യ രൂപത്തിൽ ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്. എസ് ടി കെ ഫ്രെയിസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് സിനിമ നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിച്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോബോബൻ സഹ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.

Nna, Thaan Case Kodu

 

About Sruthy

Web Content writer. News and Entertainment.

View all posts by Sruthy →

Leave a Reply

Your email address will not be published. Required fields are marked *