അയ്യപ്പന് കാണിക്കയായി സമർപ്പിച്ചത് 107.75 പവന്റെ സ്വർണമാല
കലിയുഗവരദനായ അയ്യപ്പന് കാണിക്കയായി നൽകിയത് 107.75 പവൻ തൂക്കമുള്ള സ്വർണമാല. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി സ്വർണമാല നൽകിയത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ അദ്ദേഹം പേരു വെളിപ്പെടുത്താൻ താൽപര്യപ്പെടുന്നില്ല. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെ ആണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. തുടർന്ന് മാല ഭഗവാന് കാണിക്കയായി സമർപ്പിക്കുകയായിരുന്നു.മാല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം അദ്ദേഹം മലയിറങ്ങും ചെയ്തു. ലെയർ ഡിസൈനുള്ള മാലയാണിത്. 6% പണിക്കൂലിയും 862 ഗ്രാം സ്വർണത്തിന്റെ വിപണി വിലയും കണക്കാക്കിയാൽ മാലക്ക് ഏകദേശം … Read more